ധനകാര്യം

ഇന്ധന വില താഴേയ്ക്ക് ; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ധന വില കുറയുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെട്രോള്‍ വില 30 പൈസ കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്. ഡീസല്‍ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 96 പൈസയാണ്. ഡീസല്‍ വില 74 രൂപ 06 പൈസയാണ്.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77 രൂപ 92  പൈസ, 73 രൂപ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 68 രൂപ 92 പൈസയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി