ധനകാര്യം

18 ദിവസത്തിനിടെ 760 രൂപ ഉയര്‍ന്നു; സ്വര്‍ണവില വീണ്ടും മേല്‍പ്പോട്ടേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ മൂന്നുദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് 29760 രൂപയായി. ഗ്രാമിന് 15രൂപയാണ് ഉയര്‍ന്നത്. 3720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 30400 രൂപ വരെ ഉയര്‍ന്ന് വലിയ കുതിച്ചുച്ചാട്ടം നടത്തിയിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില ഉയരുന്നത് ആശങ്കയ്ക്കും കാരണമായി. ഇറാന്‍- അമേരിക്ക യുദ്ധഭീഷണിയാണ് ജനുവരി എട്ടിന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. കഴിഞ്ഞ മൂന്നുദിവസവും സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. മാര്‍ച്ച് ആകുമ്പോഴെക്കും സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോളരാഷ്ട്രീയ സാഹചര്യങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതല്‍ നിക്ഷേപകരിലേക്ക് അടുപ്പിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ