ധനകാര്യം

80 കടക്കുമെന്ന് കരുതിയ പെട്രോള്‍ ഇപ്പോള്‍ 76ലേക്ക്, ഡീസല്‍ 71; ആറു ദിവസം കൊണ്ട് ഒരു രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ ഇടിവ്. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് കുറഞ്ഞത്. ആറു ദിവസം കൊണ്ട് ഒരു രൂപയോളമാണ് പെട്രോളിലും ഡീസലിലും ഉണ്ടായ കുറവ്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയായാണ് താഴ്ന്നത്. ഡീസല്‍ വില 73 രൂപ 14 പൈസയായി. 76 രൂപ 84 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില.ഡീസലിന് 71 രൂപ 76 പൈസ നല്‍കണം. 

കോഴിക്കോട് 77 രൂപ 18 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 72 രൂപ ഒന്‍പത് പൈസയും.ഇറാന്‍- അമേരിക്ക യുദ്ധഭീതി ഒഴിഞ്ഞത് അടക്കമുളള വിഷയങ്ങളാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 65 ഡോളറില്‍ താഴെ എത്തി. ഒരു ഘട്ടത്തില്‍ 70 കടക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അസംസ്‌കൃത എണ്ണ വില കുറയുന്നതാണ് ദൃശ്യമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം