ധനകാര്യം

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ പണിമുടക്കി; നേരെയാകുന്നതുവരെ അപ്‌ഡേറ്റ് ചെയ്യരുതെന്ന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ സേവനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ തടസ്സപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതായി അറിയിപ്പു കിട്ടുന്നതുവരെ അപ്‌ഡേറ്റ് ചെയ്യരുതെന്നും കമ്പനി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ട്വിറ്റര്‍ വ്യക്തമാക്കി.

ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ട്വിറ്റര്‍ നേരത്തെ ഉപയോക്താക്കളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്തവര്‍ക്കും പ്രശ്‌നം നേരിടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത