ധനകാര്യം

ഇന്ധന വില വീണ്ടും താഴേക്ക് ; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് മൂന്നുരൂപയോളം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധന വിലയില്‍ കുറവ് തുടരുന്നു.  ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 23 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വില കുറഞ്ഞത്. കഴിഞ്ഞ ആറുദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം ഒന്നര രൂപയുടെ കുറവാണ് ഉണ്ടായത്.

ജനുവരി 12നു ശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി മൂന്നു രൂപയോളം ലിറ്ററിന് കുറഞ്ഞു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 37 പൈസയാണ്. ഡീസല്‍ വില 70 രൂപ 01 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 71 പൈസയും ഡീസലിന്റെ വില 71 രൂപ 36 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 70 പൈസ, 70 രൂപ 34 പൈസ എന്നിങ്ങനെയാണ്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു