ധനകാര്യം

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 320 രൂപ കൂടി; 30,000ന് മുകളില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30,200 രൂപ. 

ഇന്നലെ 29,880 രൂപയായിരുന്നു പവന്റെ വില. നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളില്‍ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു. ഇരുപത്തിയഞ്ചാം തീയതി 30,000, 26ന് 30,0000, 27ന് 30,160, 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വില.

്ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വില 3775 രൂപ. 

ഈ മാസം എട്ടിന് സ്വര്‍ണ വില സവകാല റെക്കോഡ് ആയ 30,400ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം