ധനകാര്യം

തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വില കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ധിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. നേരത്തെ ഇത് 593 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ നാലര രൂപയാണ് കൂട്ടിയത്. 620 രൂപയാണ് 14.2 കിലോ ഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 610 എന്നിങ്ങനെയാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില.

കഴിഞ്ഞമാസം സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില തിരിച്ചുകയറുന്നതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു