ധനകാര്യം

ക്യൂആര്‍ കോഡ്, അനിമേറ്റഡ് സ്റ്റിക്കര്‍, അപ്‌ഡേറ്റഡ് ഗ്രൂപ്പ് വീഡിയോ കോള്‍....; നിരവധി ഫീച്ചറുകള്‍, അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി വാട്ട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പരിഷ്‌കാരത്തിന് ഒരുങ്ങുന്നു. ക്യൂആര്‍ കോഡ്, അനിമേറ്റഡ് സ്റ്റിക്കര്‍, ഒറ്റ തവണ വിരല്‍ അമര്‍ത്തിയാല്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുളള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. വരുന്ന ആഴ്ച തന്നെ ഇതില്‍ പലതും യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ക്യൂആര്‍ കോഡ് ഉപയോഗിച്ച് കോണ്‍ടാക്ട് ലിസ്റ്റില്‍ പുതിയ ആളെ ചേര്‍ക്കാനുളള ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാന്‍ പോകുന്നത്. സ്‌കാന്‍ ചെയ്ത് നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കാനുളള സൗകര്യമാണ് ഇതില്‍ ഒരുക്കുന്നത്. ആശയവിനിമത്തില്‍ അനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കാനുളള സൗകര്യമാണ് മറ്റൊന്ന്. 

ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരാളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗകര്യം ഒരുക്കുന്ന ഫീച്ചറാണ് മറ്റൊരു ശ്രദ്ധേയമായ പരിഷ്‌കാരം. നിലവില്‍ ഒരേ സമയം തന്നെ എട്ടുപേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാം.  ജിയോ ഫോണ്‍ അടക്കമുളള ഫീച്ചര്‍ ഫോണുകളില്‍ സ്്റ്റാറ്റസ് ഇടാന്‍ നിലവില്‍ ഉപഭോക്താക്കള്‍ക്ക് കഴിയില്ല. പുതിയ ഫീച്ചര്‍ അനുസരിച്ച് ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒന്നു വിരല്‍ അമര്‍ത്തിയാല്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോളിലേക്ക് പോകാന്‍ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് ചാറ്റിനിടെ, ഗ്രൂപ്പ് വീഡിയോ കോളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പക്ഷം ഉടന്‍ തന്നെ ഇത് സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ് ആപ്പ് വെബിലും ഡെസ്‌ക് ടോപ്പിലും ഡാര്‍ക് മോഡ് സപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് മറ്റൊരു ഫീച്ചര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം