ധനകാര്യം

ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

സമകാലിക മലയാളം ഡെസ്ക്

സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അതില്‍ ജനപ്രീയ ആപ്പ് ആയ ടിക് ടോക്കും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം 200ദശലക്ഷത്തോളം ഉപഭോക്താക്കളുള്ള ആപ്പാണ് ടിക് ടോക്ക്. അതുകൊണ്ടുതന്നെ നിരോധനം ഉണ്ടായതിന് പിന്നാലെ ആപ്പിന്റെ ഇന്ത്യന്‍ പകര്‍പ്പുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയുണ്ടായി. എന്നാല്‍ ഇത് ചില തട്ടിപ്പുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ടിക് ടോക്കിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന വ്യാജേന ടിക് ടോക്ക് പ്രോ എന്ന ആപ്പിനെ കുറിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും എന്നാണ് ഇതില്‍ അറിയിച്ചിട്ടുള്ളത്.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കളോട് ഫോണ്‍ ഗാലറിയും ക്യാമറയും കൈകാര്യം ചെയ്യാനുള്ള അനുവാദം ആവശ്യപ്പെടുന്നുണ്ട്. ഈ അനുവാദം നല്‍കിക്കഴിഞ്ഞാന്‍ പിന്നീട് കൂടുതല്‍ പ്രവര്‍ത്തനമൊന്നും ആപ്പില്‍ സംഭിവക്കുന്നതായി കാണാന്‍ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്ക് പ്രോ എന്ന പേരില്‍ ഒരു ആപ്പ് ലഭ്യമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത