ധനകാര്യം

ഒന്നും രണ്ടും ഫോണുകളെക്കാള്‍ എന്തെല്ലാം പുതുമകള്‍?; ജിയോ ഫോണ്‍ 3 വരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ജിയോ പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നതായി സൂചന. ജൂലൈ 15ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ഉടമ മുകേഷ് അംബാനി പുതിയ ഫോണ്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ജിയോയില്‍ നിന്ന് പുറത്തിറങ്ങുന്ന മൂന്നാം തലമുറയില്‍പ്പെട്ട ഫോണായിരിക്കും ഇത്. ജിയോ ഫോണ്‍ 3 എന്നായിരിക്കും ഇതിന് പേര് നല്‍കുക എന്നാണ് കമ്പനിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ രണ്ടു ഫോണുകളും വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. സമാനമായ നിലയില്‍ വരാനിരിക്കുന്ന യോഗത്തില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ സവിശേഷതകളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ പുറത്തിറക്കിയ രണ്ടു ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ പരിഷ്‌കരിച്ച രൂപമാവാനാണ് സാധ്യത. ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കി കുറഞ്ഞ വിലയില്‍ തന്നെ ഫോണ്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നാണ് സൂചന.

ആദ്യത്തെ ജിയോ ഫോണ്‍ 2017ലാണ് പുറത്തിറങ്ങിയത്. 40-ാമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു ഇത് അവതരിപ്പിച്ചത്. അടുത്ത ഫോണ്‍ ജിയോ ഫോണ്‍ 2 ഇറങ്ങിയത് 2018ലെ സമ്മേളനത്തിലും. അന്ന് 2,999 രൂപയ്ക്കാണ് ജിയോ ഫോണ്‍ ഇറങ്ങിയത്.

ഇത്തവണ കോവിഡ് ജാഗ്രതയുടെ ഭാഗമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം വെര്‍ച്വലായി ആണ് നടക്കുന്നത്. ഇത് ആദ്യമായാണ് റിലയന്‍സ് സമ്മേളനം ഓണ്‍ലൈനായി നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ