ധനകാര്യം

മാരുതി ഒന്നര ലക്ഷം ബലേനോ, വാഗണ്‍ ആര്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രമുഖ മോഡലുകളായ ബലേനോയും വാഗണ്‍ ആറും തിരിച്ചുവിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മോഡലുകളില്‍ പുറത്തിറങ്ങിയ ഒന്നര ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കാനാണ് മാരുതി തീരുമാനിച്ചത്. 

2018 നവംബറിനും 2019 ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഗണ്‍ ആര്‍, 2019 ജനുവരിക്കും 2019 നവംബറിനും മധ്യേ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യൂവല്‍ പമ്പിലെ തകരാറാണ് തിരിച്ചുവിളിക്കാനുളള കാരണമായി മാരുതി സുസുക്കി വിശദീകരിക്കുന്നത്. 

രണ്ടു മോഡലുകളിലുമായി ഏകദേശം 1,34,885 കാറുകള്‍ തിരിച്ചുവിളിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്. ഇതില്‍ വാഗണ്‍ ആര്‍ മാത്രം 55,663 വാഹനങ്ങള്‍ വരും. തകരാറിലായ ഫ്യൂവല്‍ പമ്പുകള്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് മാരുതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി