ധനകാര്യം

സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 280 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. നേരത്തെ രേഖപ്പെടുത്തിയിരുന്ന റെക്കോര്‍ഡ് നിലവാരമായ 36600 തിരുത്തി പുതിയ ഉയരം കുറിച്ചു. പവന് 280 രൂപ വര്‍ധിച്ചാണ് സ്വര്‍ണം പുതിയ റെക്കോര്‍ഡിട്ടത്. നിലവില്‍ 36680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് താത്കാലികമാണ് എന്ന് ബോധ്യപ്പെടുത്തിയാണ് ഇന്ന് സ്വര്‍ണവില വീണ്ടും കുതിച്ചത്. ഗ്രാമിന്റെ വിലയിലും മാറ്റമുണ്ട്. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന്റെ വില 4585 ആയി ഉയര്‍ന്നു.കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 37000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് ഉണ്ടായത്. 

ഈ മാസം ഒന്‍പതിന് 36600 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില തുടര്‍ച്ചയായി താഴ്ന്നത്. നാലുദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് പോയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്.  

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത