ധനകാര്യം

ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ ഒരു രൂപ കൂടുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വില കൂടിയതോടെ രാജ്യ തലസ്ഥാനത്ത് ഡീസലിന് പെട്രോളിനേക്കാള്‍ ഒരു രൂപയോളം അധികം. ഇന്നത്തെ വില വര്‍ധനയോടെ 81.35 രൂപയാണ് ഡല്‍ഹിയിലെ ഡീസല്‍ വില. പെട്രോളിനാവട്ടെ 80.43 രൂപയും.

ഡീസല്‍ ലിറ്ററിന് 16 പൈസയാണ് ഇന്നു വര്‍ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിനമുളള ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് വില നിര്‍ണയം ആരംഭിച്ചതോടെ, ഡീസല്‍ വിലയില്‍ മാത്രം 11 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പെട്രോള്‍ വില ജൂണ്‍ 29ന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ മറ്റു നഗരങ്ങളില്‍ ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും പെട്രോളിനെ അപേക്ഷിച്ച് ആറു രൂപയോളം കുറവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍