ധനകാര്യം

റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിച്ചുയരുന്നു; 16 ദിവസത്തിനിടെ 1600 രൂപയുടെ വര്‍ധന, 36,000ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില വീണ്ടും കുതിച്ച് ഉയരുന്നു. നാളിതുവരെയുളള ഏറ്റവും ഉയര്‍ന്ന വില നിലവാരത്തിലാണ്‌ സ്വര്‍ണവില എത്തിയത്. പവന് 240 രൂപ വര്‍ധിച്ച് സ്വര്‍ണവില 35,760 രൂപയായി ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് കടന്നുവരുന്നതാണ് വില ഉയരാന്‍ കാരണം.

ഗ്രാമിനും സമാനമായ വില വര്‍ധനയുണ്ട്. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4470 രൂപയായി ഉയര്‍ന്നു. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 35,520 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. തിങ്കളാഴ്ച 160 രൂപ വര്‍ധിച്ച് സ്വര്‍ണ വില റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതാണ് ഇന്ന് വീണ്ടും തിരുത്തി കുറിച്ചത്.

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

ഈ മാസം എട്ടാം തീയതി ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. പവന് 34160 രൂപ. 16 ദിവസത്തിനിടെ 1600 രൂപയാണ് ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ