ധനകാര്യം

പിടിവിട്ട് ഇന്ധനവില ; പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി ; 19 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപ 4 പൈസ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സാ​ധാ​ര​ണ​ക്കാ​രു​ടെ ജീവിതഭാരം വർധിപ്പിച്ച് ഇന്ധല വില കുതിച്ചുയരുന്നു. ഇന്ധനവിലയിൽ എണ്ണക്കമ്പനികൾ ഇന്നും വർധനവ് വരുത്തിയിട്ടുണ്ട്.  പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി‍​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.18 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.84 രൂ​പ​യാണ് ഇന്നത്തെ വില. ക​ഴി​ഞ്ഞ 19 ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് കൂ​ടി​യ​ത് 10 രൂ​പ നാ​ലു പൈ​സ​യാ​ണ്. പെട്രോളിന് 8 രൂപ 68 പൈസയും കൂടി.

ജൂ​ൺ ഏ​ഴ് മു​ത​ലാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ വി​ല നി​ർ​ണ​യം പു​ന​രാ​രം​ഭി​ച്ച​ത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില ഇന്നലെ പെട്രോള്‍ വിലയെ മറികടന്നിരുന്നു. വി​ല​വ​ർ​ധ​ന​യ്‌​ക്കെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര