ധനകാര്യം

ഇന്ധന വില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും ഇന്നും വില കൂടി ; വര്‍ധന തുടര്‍ച്ചയായ 20-ാം ദിവസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധന വില ഇന്നും കൂടി.  തുടര്‍ച്ചയായ 20ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 13 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 19 പൈസയും. ഇടക്കാലത്തിന് ശേഷം ജൂണ്‍ ഏഴു മുതലാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലനിര്‍ണയം പുനരാരാംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി