ധനകാര്യം

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില; പവന് 280 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നലെ താഴേയ്ക്ക് പോയ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. പവന് 280 രൂപ വര്‍ധിച്ച് സര്‍വ്വകാല റെക്കോര്‍ഡായ 35800 രൂപയില്‍ എത്തി സ്വര്‍ണവില. 36000 കടന്ന് സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി നിലനില്‍ക്കുന്നതിനിടെ ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഇന്ന് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നതാണ് ദൃശ്യമായത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4475 രൂപയായി.

19 ദിവസത്തിനിടെ 1640 രൂപയാണ് ഉയര്‍ന്നത്. വീണ്ടും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടുപോകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഇന്നലെ സ്വര്‍ണവില താഴ്ന്നത്. തുടര്‍ന്ന് ഇന്ന് വീണ്ടും സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുകയായിരുന്നു. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍