ധനകാര്യം

പാചകവാതക വില 53 രൂപ കുറഞ്ഞു; ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരുന്ന പാചകവാതക വില കുറഞ്ഞു. സബ്‌സിഡിരഹിത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 53 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

തുടര്‍ച്ചയായി ആറുതവണ പാചകവാതക വില വര്‍ധിച്ചതിന് പിന്നാലെയാണ് cക്ക് നേരിയ ആശ്വാസം പകര്‍ന്ന് വില കുറഞ്ഞത്. ആഗസ്റ്റിനും ഫെബ്രുവരി മാസത്തിനും ഇടയില്‍ ആറുതവണയാണ് സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില കുറഞ്ഞത്. ഇക്കാലയളവില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മാര്‍ച്ച് ഒന്നുമുതല്‍ 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 805.5, 778.5 എന്നിങ്ങനെയാണ് വില. ചെന്നൈയില്‍ ഇത് 826 രൂപയാണ്. കൊല്‍ക്കത്തയില്‍ 839രൂപ നല്‍കണം. ഫെബ്രുവരിയില്‍ 144 രൂപ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് 53 രൂപയുടെ കുറവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി