ധനകാര്യം

32,000 കടന്നു മുന്നോട്ട്; സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്, 400 രൂപ ഉയര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 32,000 കടന്നു മുന്നോട്ട്. ഇന്ന് പവന് 400 രൂപ ഉയര്‍ന്ന് 32,320 രൂപയായി. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധന. 

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്ന വിലയില്‍ ഇന്നലെ  നേരിയ ഇടിവു പ്രകടിപ്പിച്ചിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 

ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന് കണ്ടാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്ന് വീണ്ടും റെക്കോര്‍ഡ് നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. കഴിഞ്ഞമാസം ഫെബ്രുവരി 24ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലവാരമായ 32000 രൂപയിലാണ് സ്വര്‍ണവില വീണ്ടും എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും