ധനകാര്യം

അഞ്ചുദിവസത്തിനിടെ കൂപ്പുകുത്തിയത് 2000 രൂപ; സ്വര്‍ണവില ഇടിയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിയുന്നത് തുടരുന്നു. അഞ്ചുദിവസം കൊണ്ട് പവന് 2000 രൂപയാണ് താഴ്ന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് സ്വര്‍ണവില 30,320 രൂപയായി. ഇത് ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഇന്നലെ മാത്രം 1200 രൂപയുടെ ഇടിവാണ് ദൃശ്യമായത്. 

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് താഴ്ന്നത്. 3790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില. 35 രൂപയാണ് ഇന്ന് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുടെ കുറവും രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നത്.

മാര്‍ച്ച് ആറിന് പവന് 32,320 രൂപയില്‍ എത്തിയാണ് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. ആഗോളഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു.

കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാലാണ് വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ച് ഒഴുകുന്നത്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ