ധനകാര്യം

മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങി ബില്‍ഗേറ്റ്‌സ് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ബില്‍ഗേറ്റ്‌സ് പടിയിറങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബില്‍ ഗേറ്റ്‌സ് തീരുമാനം പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളും, ടെക്‌നോളജി അഡൈ്വസറുമാണ് ബില്‍ഗേറ്റ്‌സ്. 

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും മറ്റ് ഉന്നതരും ടെക്‌നോളജി അഡൈ്വസറായി തുടരുമെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നത് എന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. 

മൈക്രോസോഫ്റ്റ് എന്റെ ജീവന്റെ ഭാഗമായിരുന്നു. നിലവിലെ നേതൃത്വവുമായി ബന്ധം തുടരും, ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി. 1975ല്‍ തന്റെ ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്നാണ് ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു