ധനകാര്യം

വിലയിടിവിന്റെ ഗുണം ജനങ്ങള്‍ക്കില്ല; പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍.

അതേസമയം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കുറഞ്ഞത്. 72 രൂപ ഒരു പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഈടാക്കുന്ന വില. ഡീസലിന് ഇത് 66 രൂപ 21 പൈസ വരും. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 73.29 രൂപയും 67 രൂപ 49 പൈസയുമാണ്. കഴിഞ്ഞദിവസം ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ വില ഇടിവിന് ശേഷമാണ് കഴിഞ്ഞദിവസം വിലയില്‍ മാറ്റമില്ലാത്ത അവസ്ഥ ഉണ്ടായത്. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും  ഒന്നേമുക്കാല്‍ രൂപയുടെ വീതം കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 35 ഡോളറിന് മുകളില്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി