ധനകാര്യം

കൊറോണ ഭീതിയില്‍ എങ്ങനെ ഇടപാട് നടത്തുമെന്ന് കരുതി ഭയപ്പെടേണ്ട!; 500 സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിച്ച് ഐസിഐസിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കേ, ഇടപാടുകാരന് തടസ്സങ്ങള്‍ കൂടാതെയുളള ബാങ്കിങ് സേവനം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ.  അക്കൗണ്ട് ആരംഭിക്കല്‍ അടക്കം 500 സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയുളള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് ഐസിഐസിഐ ബാങ്ക് രൂപം നല്‍കിയിരിക്കുന്നത്.

ഐസിഐസിഐ സ്റ്റാക്ക് എന്ന പേരിലാണ് ഡിജിറ്റല്‍ സേവനം ഉറപ്പാക്കുന്നത്. മൊബൈല്‍ പ്ലാറ്റ്‌ഫോമിലും ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമിലും ഇത് ലഭ്യമാകും. അക്കൗണ്ട് ആരംഭിക്കല്‍, കാര്‍ ലോണ്‍ ഉള്‍പ്പെടെ ഉടനടിയുളള വായ്പ സേവനം, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, ഇന്‍ഷുറന്‍സ് തുടങ്ങി 500ഓളം സേവനങ്ങളാണ് ഇതില്‍ ലഭ്യമാകുക. ഒറ്റ പ്ലാറ്റ്‌ഫോമില്‍ തന്നെ ഇത് ലഭിക്കുമെന്നതിനാല്‍ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐസിഐസിഐ സ്റ്റാക്ക് എന്ന പേരില്‍ ഡിജിറ്റല്‍ ബാങ്കിങ് സര്‍വീസ് ആരംഭിക്കുന്നതിനുളള പണിപ്പുരയിലായിരുന്നു ബാങ്ക്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സേവനം വിപുലമാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്