ധനകാര്യം

വീണ്ടും തിരിച്ചുകയറി; സ്വര്‍ണവില 30000ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ ഭീതിയില്‍ ലോക സമ്പദ്‌വ്യവസ്ഥ ആടിയുലയുമ്പോള്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. രാവിലെ പവന് 480 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. ആഗോള വിപണിയുടെ ചുവടുപിടിച്ച് 320 രൂപയുടെ മുന്നേറ്റമാണ് സ്വര്‍ണവിപണി കാഴ്ചവെച്ചത്. 29,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായ വര്‍ധന ഉണ്ടായി. 40 രൂപയുടെ വര്‍ധനയോടെ 3740 രൂപയായി. രാവിലെ പവന് 480 രൂപ കുറഞ്ഞ് ചൊവ്വാഴ്ചത്തെ അതേ നിലവാരത്തിലാണ് സ്വര്‍ണവില എത്തിയത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 29,600 രൂപയിലാണ് സ്വര്‍ണവില എത്തിയത്. പിന്നീട് ഉച്ചയോടെയാണ് ഇടിവ് തിരുത്തിയത്. 

കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ എല്ലാം കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും കാര്യങ്ങള്‍ അനുകൂലമല്ല. തുടര്‍ച്ചയായ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ചൊവ്വാഴ്ച മാത്രം രണ്ടുതവണകളായി സ്വര്‍ണവില പവന് ആയിരം രൂപയാണ് കുറഞ്ഞത്.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍  എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ  ഒരു തിരിച്ചുവരവിന്റെ സൂചന നല്‍കിയാണ് ഇന്നലെ സ്വര്‍ണവില ഉയര്‍ന്നത്. വീണ്ടും 30,000 കടന്നാണ് മുന്നേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു