ധനകാര്യം

ആദായനികുതി, ജിഎസ്ടി റിട്ടേണ്‍ സമയപരിധി നീട്ടി, പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ജൂണ്‍ 30 വരെ; ആശ്വാസനടപടിയുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 30ലേക്കാണ് നീട്ടിയത്. നേരത്തെ മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്.

2018-19 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30ലേക്കാണ് നീട്ടിയത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും കുറച്ചിട്ടുണ്ട്. വൈകി അടയ്ക്കുന്നതിനുളള പിഴ 12 ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനമായാണ് കുറച്ചത്. 

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുളള കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് നീട്ടിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണിന്റെ കാലാവധിയാണ് നീട്ടിയത്. മേയ് 30 വരെയുളള ജിഎസ്ടി റിട്ടേണ്‍ ജൂണ്‍ 30 വരെ അടയ്ക്കാമെന്ന്  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചുകോടിയില്‍ താഴെ അറ്റദായമുളള കമ്പനികള്‍ക്ക് പിഴയോ ലേറ്റ് ഫീയോ ഇല്ല. ഇതിന് മുകളിലുളള കമ്പനികളുടെ പിഴ ഒന്‍പതു ശതമാനം മാത്രമായിരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ