ധനകാര്യം

എയര്‍ടെലിന് പിന്നാലെ വൊഡഫോണും; പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയയും. കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നാണ് കമ്പനിയുടെ തീരുമാനം.ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരെ ഉദ്ദേശിച്ചാണ് പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടിയത്.

ഏപ്രില്‍ 17 വരെയാണ് പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടിയത്. ലോക്ക്ഡൗണ്‍ കാലത്ത് ഫോണ്‍ മറ്റുളളവരെ ഫോണ്‍ വിളിക്കാന്‍ കഴിയാത്ത അവസ്ഥ ഒഴിവാക്കാന്‍ 10 രൂപയുടെ ടോക്ക്‌ടൈമും അനുവദിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് സമാനമായ ആശ്വാസനടപടി എയര്‍ടെല്‍ സ്വീകരിച്ചത്. എട്ടുകോടി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന നടപടിയാണ് എയര്‍ടെല്‍ കൈക്കൊണ്ടത്.

പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അവരുടെ ഉപഭോക്താക്കളുടെ പ്രീപെയ്ഡ് സേവന കാലാവധി നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 20 വരെയാണ് സേവനം ലഭിക്കുക. 10 രൂപ അധികം ടോക്ക്‌ടൈമും അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ