ധനകാര്യം

പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രസർക്കാർ കുത്തനെ കൂട്ടി ; വർധിപ്പിച്ചത് പെട്രോളിന് 10 ഉം, ഡീസലിന് 15 ഉം രൂപ വീതം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവകളിൽ കേന്ദ്രസർക്കാർ വൻ വർധന വരുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ്‌ ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.

എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  വര്‍ധനവ് ഇന്ന് മുതല്‍പ്രാബല്യത്തില്‍ വരും.

ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.

പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത്  രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ