ധനകാര്യം

ഇനി സെക്കന്റുകള്‍ മതി; 1000 എച്ച് ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം, ഇന്റര്‍നെറ്റ് ലോകത്ത് വിപ്ലവകരമായ നേട്ടം

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ലോകത്തിലെ വേഗതയേറിയ ഇന്റർനറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്ലിറ്റ് സെക്കന്റിൽ 1000 എച്ച് ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകൻ കഴിഞ്ഞത്. 

ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സെക്കന്റിൽ 44.2 ടെറാബൈറ്റ്‌സ് ഡാറ്റാ വേഗമാണ് രേഖപ്പെടുത്താൻ ഇവർക്കായത്. 

നിലവിലുള്ള ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയിൽ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാൻ കഴിഞ്ഞതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. 

മെൽബണിലെ ആർഎംഐടി യൂണിവേഴ്‌സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റർ ദൂരമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലിൽ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവർധിപ്പിക്കൽ ഇനി എളുപ്പമാകും. നെറ്റ് കണക്ഷൻ വേഗതകുറഞ്ഞ രാജ്യങ്ങളിൽ ഈ സംവിധാനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകർ വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ