ധനകാര്യം

അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍; രാജ്യമൊട്ടാകെ തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. ആധാറില്‍ അധിഷ്ടിതമായ ഇ-കെവൈസി സംവിധാനം വഴിയാണ് ഇത് നടപ്പാക്കുന്നത്. അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ പാന്‍ ലഭ്യമാക്കുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്.

ഫെബ്രുവരിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് വിപുലമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഫെബ്രുവരി 12 നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന് തുടക്കമിട്ടത്. 

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് വഴിയാണ് പാനിന് അപേക്ഷിക്കേണ്ടത്.  ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വഹിച്ചു. ആധാര്‍ നമ്പറും, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉളളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതായത് അപേക്ഷിച്ച് നിമിഷങ്ങള്‍ക്കകം ഉപഭോക്താവിന് പാന്‍ ലഭ്യമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു