ധനകാര്യം

സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതും ഇനി ചെലവേറിയതാകും; പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി ബാങ്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ. ഓരോ ഇടപാടിനും 50 രൂപയാണ് കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ ഈടാക്കുന്നത്. അവധി ദിവസങ്ങളിലും ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞുമുളള ഇടപാടിനാണ് ഫീസ് ഈടാക്കുക.

ഇന്നലെ മുതല്‍ പുതിയ തീരുമാനം നടപ്പിലായി. ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞ് വൈകീട്ട് ആറുമണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടുമണിവരെയുള്ള സമയത്ത് സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നവരില്‍ നിന്നുമാണ് പ്രത്യേക ഫീസ് ഈടാക്കുക. നിക്ഷേപിക്കുന്ന തുക നിശ്ചിത പരിധി കഴിഞ്ഞാലും കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കും. 

ഒരു മാസം 10000 രൂപ വരെ സിഡിഎം മെഷീനുകളില്‍ നിക്ഷേപിക്കുന്നതിന് ഫീസ് ഇല്ല. അതിന് മുകളിലുളള നിക്ഷേപത്തിന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാനാണ് തീരുമാനം. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കും ബാധകമല്ല. ആക്‌സിസ് ബാങ്ക് നിലവില്‍ തന്നെ ഇത്തരത്തില്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. സമാനമായ നടപടിയാണ് ഐസിഐസിഐ ബാങ്ക് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ