ധനകാര്യം

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; മെസ്സേജുകള്‍ അപ്രത്യക്ഷമാകും

സമകാലിക മലയാളം ഡെസ്ക്

ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകൂന്ന ഫീച്ചര്‍ ആയ 'ഡിസപ്പിയറിങ് മെസ്സേജ്' ഫീച്ചറുമായി വാട്‌സ്ആപ്പ്. ഒരുതവണ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പിന്നീട് വരുന്ന മെസ്സേജുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. ആന്‍ഡ്രോയിഡ്, ഐഫോണ്‍, ഡെസ്‌ക് ടോപ്പ് വെര്‍ഷനുകളില്‍ ഫീച്ചര്‍ ലഭ്യമാണ്. 

'ചാറ്റ് ചെയ്ത കാര്യങ്ങള്‍ മറുന്നുപോകാതിരിക്കാനാണ് ഏഴ് ദിവസത്തിന് ശേഷം മെസ്സേജുകള്‍ അപ്രത്യക്ഷമാക്കുന്ന ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. ചാറ്റില്‍ കോണ്‍ടാക്ട് നെയിം സെലക്ട് ചെയ്ത് അതിലുള്ള ഡിസപ്പിയര്‍ മെസ്സേജ് സെറ്റിങ്‌സ് ആക്ടീവ് ചെയ്യാവുന്നതാണ്. 

ഡിസപ്പിയറിങ് മെസ്സേജ് ഒരുതവണ ആക്ടീവ് ആക്കിക്കഴിഞ്ഞാല്‍, ശ്രദ്ധിക്കാതെ കിടക്കുന്ന മെസ്സേജുകള്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. എന്നാല്‍ മെസ്സേജിന് റിപ്ലെ നല്‍കിയിട്ടുണ്ടെങ്കില്‍ ആ ചാറ്റ് അപ്രത്യക്ഷമാകാതെ തന്നെ കിടക്കും. 

കഴിഞ്ഞദിവസം അനാവശ്യ മെസ്സേജുകളും ഫയലും കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ നേരവാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ബള്‍ക്ക് ഡിലീറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.  സ്‌റ്റോറേജ് സ്‌പേസ് ലഭിക്കത്തക്ക വിധം അനാവശ്യമായ കാര്യങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ 'ഐറ്റംസ്' ഡീലിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്‌സില്‍ കയറി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. 

സെറ്റിംഗ്‌സിന് താഴെ സ്‌റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്തശേഷം മാനേജ് സ്‌റ്റോറേജ് ക്ലിക്ക് ചെയ്ത് മുന്നാട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. സ്‌റ്റോറേജ് ഫുള്ളായാല്‍ ഇക്കാര്യം ഉപയോക്താവിനെ വാട്‌സ്ആപ്പ് അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍