ധനകാര്യം

വാട്ട്‌സ്ആപ്പ് വഴി ഇനി ഇന്ത്യയിലും പണം അയയ്ക്കാം; അനുമതി; തികച്ചും സൗജന്യമെന്ന് സക്കര്‍ബര്‍ഗ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ യുപിഐ സേവനം ഉപയോഗിക്കാന്‍ വാട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തെ 40 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക.  വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

രണ്ടുവര്‍ഷമായി പേയ്‌മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 160 ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

പത്തു പ്രാദേശിക ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന വാട്‌സ്ആപ്പില്‍ പണമിടപാട് സേവനം ലഭ്യമാകുന്നത്  വലിയ തോതില്‍ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസിന് അനുമതി നല്‍കിയ നടപടി സന്തോഷം പകരുന്നതാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?