ധനകാര്യം

സര്‍വകാല റെക്കോര്‍ഡില്‍ ഓഹരി വിപണി; വന്‍ കുതിപ്പ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങി ചിത്രം തെളിഞ്ഞതോടെ ഓഹരി സൂചികകള്‍ക്കു വന്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തിലെത്തി. നിഫ്റ്റി 159 പോയിന്റ് ഉയര്‍ത്തു. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 42,500 പോയിന്റെ പിന്നിട്ടു. 

ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  51 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും നേട്ടം പ്രകടിപ്പിച്ചു.

ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. 

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങിയതോടെ നിക്ഷേപകര്‍ വിപണിയിലേക്ക് തിരിച്ചെത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്