ധനകാര്യം

ആക്ടിവ് അല്ലെങ്കില്‍ ജി മെയില്‍ ഡിലീറ്റ് ആകും; പുതിയ പോളിസിയുമായി ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

ണ്‍സ്യൂമര്‍ അക്കൗണ്ടുകളില്‍ പുതിയ പോളിസി നടപ്പാക്കാന്‍ ഗൂഗിള്‍. ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, നിങ്ങള്‍ രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ്  ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ നടപ്പാക്കുന്നു. അടുത്ത ജൂണ്‍ മുതലാണ് പുതിയ പോളിസി നടപ്പാക്കുന്നത്. ജി മെയില്‍, ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. 

'ജി മെയില്‍, ഡ്രൈവ് ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും' എന്ന് കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു. 

15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്‌റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ് എന്നും കമ്പനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര