ധനകാര്യം

വീണ്ടും 200 രൂപ കൂടി; സ്വര്‍ണ വില മുകളിലേക്ക് 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഉത്സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25  രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. 

ഇന്നലെയും പവന് ഇരുന്നൂറു രൂപ കൂടിയിരുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്നലെ 37,960 ആയി. അമേരിക്കന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു. 

രാജ്യത്ത് ഉത്സവ കാല വാങ്ങല്‍ സജീവമായതോടെയാണ് വില വീണ്ടും ഉയര്‍ന്നത്. ഇത് ഏതാനും ദിവസം നീണ്ടുനില്‍ക്കുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം