ധനകാര്യം

'ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇല്ലെങ്കിലും കാര്യം നടക്കും'; ദീപാവലി വ്യാപാരത്തില്‍ വന്‍വര്‍ധന, രാജ്യത്തുടനീളം 72,000 കോടിയുടെ വില്‍പ്പന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ദീപാവലി വിപണിയെ ബാധിച്ചില്ല. ഇത്തവണത്തെ ദീപാവലിയില്‍ 72000 കോടി രൂപയുടെ വ്യാപാരം നടന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരത്തില്‍  10.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. 

ലഖ്നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പടക്ക വില്‍പന നിരോധനം വ്യാപാരികള്‍ക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്. 

സാമ്പത്തിക വളര്‍ച്ചാനിരക്ക് മന്ദഗതിയില്‍ തുടരുന്ന രാജ്യത്ത് സാമ്പത്തികമാന്ദ്യം വീണ്ടും ഗുരുതരമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. അതിനിടയിലാണ് വില്‍പ്പനയില്‍ ഉണര്‍വ് പ്രകടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍