ധനകാര്യം

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു; ഒന്‍പത് ദിവസത്തിനിടെ ആയിരം രൂപയുടെ ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഓഹരിവിപണി തിരിച്ചുവരുന്നതും ഡോളര്‍ മൂല്യത്തിലെ മാറ്റവുമാണ് സ്വര്‍ണവിലയില്‍ മുഖ്യമായി പ്രതിഫലിക്കുന്നത്. രണ്ടുദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി താഴ്ന്നു. നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1200 രൂപ ഒറ്റയടിക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടം നികത്തുന്നതാണ് വിപണിയില്‍ കണ്ടത്.ശനിയാഴ്ച 38,160 രൂപയില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസം വില വ്യത്യാസം ഉണ്ടായില്ല. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ