ധനകാര്യം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 'സാങ്കേതിക' മാന്ദ്യത്തിലേക്ക്; ജിഡിപി 7.5 ശതമാനം ഇടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജിഡിപിയില്‍ ഇടിവ്. ഇക്കാലയളവില്‍ ജിഡിപിയില്‍ 7.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയെന്ന് പറയാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതമാണ് തുടര്‍ച്ചയായ ഇടിവിന് കാരണം.  1996 മുതലാണ് ത്രൈമാസ കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 8.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് അനുമാനം. അതേസമയം ഉല്‍പാദനത്തിലും വൈദ്യുതി ഉല്‍പാദനത്തിലുമുള്ള തിരിച്ചുവരവും സ്ഥിരമായ കാര്‍ഷിക ഉല്‍പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

ആദ്യ പാദത്തില്‍ കണ്ട സങ്കോചത്തില്‍ നിന്ന് ഉല്‍പ്പാദന മേഖല പൂര്‍ണമായും കരകയറി. സെപ്റ്റംബര്‍ പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ പാദത്തില്‍ ഉല്‍പ്പാദനത്തില്‍ മൊത്ത മൂല്യവര്‍ദ്ധനവ് 39.3 ശതമാനം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ