ധനകാര്യം

ബിഗ് ബില്യണ്‍ ഡേയ്‌സ്‌: പേടിഎം ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്, വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനമേളയില്‍ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം ഉപയോഗിക്കുന്നവര്‍ക്ക് വമ്പിച്ച ആനുകൂല്യം. പേടിഎം ഉപയോഗിച്ച് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഉത്സവ സീസണ്‍ പ്രമാണിച്ച് ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ്  ബിഗ് ബില്യണ്‍ ഡേയ്‌സ്. ഈ ദിവസങ്ങളില്‍ പേടിഎം ഉപയോക്താക്കള്‍ക്ക് അവരുടെ വാലറ്റ്,യുപിഐ എന്നിവ ഉപയോഗിച്ച് വില്‍പ്പനമേളയില്‍ പങ്കെടുക്കാന്‍ സാധിക്കും. കൂടാതെ സുരക്ഷിതമായ പണമിടപാട് വീടുകളില്‍ ഇരുന്ന് കൊണ്ട് തന്നെ പേടിഎം ഉപയോഗിച്ച് ചെയ്യാനുളള സൗകര്യവും ഒരുക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. 

ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് വില്‍പ്പനമേള നടക്കുന്ന ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള സൗകര്യം ഉണ്ടാകും. രാജ്യത്തെ 850 നഗരങ്ങളിലെ  ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ലക്ഷ്യം. വില്‍പ്പനദിവസങ്ങളില്‍ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ട് എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍