ധനകാര്യം

സ്വര്‍ണവില കുറഞ്ഞു, പവന് 280 രൂപ; മൂന്നാഴ്ചക്കിടെ 1000 രൂപയുടെ കുറവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കയറിയും ഇറങ്ങിയും ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി.  ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി. ഇന്ന് വീണ്ടും ഇടിയുകയായിരുന്നു. ഇന്നലെ 360 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4650 രൂപയായി. 

വ്യാഴാഴ്ച 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെളളിയാഴ്ച ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുളള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 36,720 രൂപയായി താഴ്ന്നതിന് ശേഷമാണ് നേരിയ മുന്നേറ്റം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി