ധനകാര്യം

ലേലരീതിയില്‍ പുത്തന്‍ ആശയം; അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ 

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്‌ഹോം:  ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പങ്കിട്ടു. പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലേല സിദ്ധാന്തത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിനും ലേലം നടത്തുന്ന രീതിയില്‍ നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവെച്ചതിനുമാണ് പുരസ്‌കാരം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് നേരിട്ട സമാനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് പുരസ്‌കാര പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ രണ്ടു ഗവേഷകരെയും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരാളെയുമാണ് സാമ്പത്തിക ശാസ്ത്രത്തിനുളള പുരസ്‌കാരം തേടിയെത്തിയത്.

1 കോടി സ്വീഡിഷ് ക്രോണയാണ് പുരസ്‌കാര തുക. 1969 മുതലാണ് സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം നല്‍കി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത