ധനകാര്യം

സ്വര്‍ണവില കുറഞ്ഞു; പവന് 240 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,560 രൂപയായി. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

തുടര്‍ച്ചയായ നാലുദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബുധനാഴ്ച വിലയില്‍ ഇടിവ് നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ആയിരുന്നു സ്വര്‍ണവില. ഗ്രാമിന്റെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4695 രൂപയായി താഴ്ന്നു.

ഈ മാസം അഞ്ചിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. 37120 രൂപ. ഇതിന് ശേഷം ദിവസങ്ങള്‍ക്കകം ഒക്ടോബര്‍ പത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പവന് 37,800 രൂപ. തുടര്‍ന്നാണ് ഇന്ന് 240 രൂപ ഇടിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി