ധനകാര്യം

ഇന്ത്യയുടെ സാമ്പത്തിക നില ഉടന്‍ മെച്ചപ്പെടില്ല, ആഭ്യന്തര വളര്‍ച്ചാനിരക്ക് 10.5 ശതമാനം ഇടിയുമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 10.5 ശതമാനം ഇടിയുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിച്ചിന്റെ അനുമാനം. നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാനിരക്കില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നായിരുന്നു മുന്‍പത്തെ കണക്കുകൂട്ടല്‍. ഇത് തിരുത്തിയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് ഫിച്ച് പ്രവചിക്കുന്നത്.

ആഗോളതലത്തിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആഗോള ജിഡിപി വളര്‍ച്ചാനിരക്ക് 8.9 ശതമാനം ഇടിയുമെന്നാണ് കണക്കുകൂട്ടല്‍. വിവിധ രാജ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ അഞ്ചില്‍ ഒന്നിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നും ഫിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്കില്‍ 23.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 3.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. കാര്‍ഷിക മേഖല മാത്രമാണ് പിടിച്ചുനിന്നത്. ഉല്‍പ്പാദന, നിര്‍മ്മാണ മേഖലയിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന