ധനകാര്യം

ദിവസം അഞ്ച് ജിബി ഡാറ്റ; 499 രൂപയുടെ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി ബിഎസ്എന്‍എല്‍ തുടങ്ങിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നീട്ടുന്നു. 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി ഡിസംബര്‍ വരെ നീട്ടുന്നത്. പ്ലാന്‍ ഉള്ളവര്‍ക്ക് അതിന്റെ ആനുകൂല്യം ഡിസംബര്‍ എട്ട് വരെ ലഭിക്കും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് ബിഎസ്എന്‍എല്‍ പ്ലാനുമായി രംഗത്തെത്തിയത്. ഒരു ദിവസം അഞ്ച് ജിബി വരെ ഡാറ്റ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ പ്ലാന്‍. ലോക്ക്ഡൗണില്‍ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെയാണ് ബിഎസ്എന്‍എല്‍ മാര്‍ച്ചിലാണ് പ്ലാന്‍ അവതരിപ്പിച്ചത്.  

10എംബിപിച് സ്പീഡില്‍ ദിവസവും അഞ്ച് ജിബി സൗജന്യ ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന വാഗ്ദാനം. ഉപയോഗം അഞ്ച് ജിബി കഴിഞ്ഞാല്‍ വേഗത ഒരു എംബിപിച് ആയി കുറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി