ധനകാര്യം

പലിശ നിരക്കു കുറയില്ല; ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ നിരക്കില്‍ 1.1 ശതമാനം വരെ കുറവു വരുത്തിയാണ് ഇന്നലെ രാത്രി ധനമന്ത്രാലയം ഉത്തരവിറക്കിയത്. 

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലേതു പോലെ നിരക്കുകള്‍ തുടരുമെന്ന് ധനമന്ത്രി അറിയിച്ു. 

പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 0.7 ശതമാനം കുറച്ച് 6.4 ആക്കിയാണ് ധനമന്ത്രാലയം ഉത്തരവിറക്കിയത്. നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റേത് 0.9 ശതമാനം കുറച്ച് 5.9 ശതമാനമാക്കി. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിനാണ് ഏറ്റവും വലിയ കുറവു വരുത്തിയത്-1.1 ശതമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു