ധനകാര്യം

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 34,800 രൂപ. ഗ്രാമിന് അന്‍പതു രൂപ കൂടി 4350ല്‍ എത്തി.

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില അതിനു തലേന്ന് രണ്ടു തവണ കൂടിയിരുന്നു. ഏഴാം തീയതി ര3ാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്. 

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടിയ വിലയാണ് ഇന്നത്തേത്. മാസാദ്യത്തില്‍ വില 33320 രൂപ ആയിരുന്നു.

കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലുകളോടെ നിന്ന സ്വര്‍ണ വില ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചായി വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ