ധനകാര്യം

ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ പിരിമുറുക്കം കൂട്ടേണ്ട!, ഗൂഗിള്‍ അസിസ്റ്റന്റ് കണ്ടെത്തി തരും, പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണ്‍ കൈവശം ഉള്ളവര്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം. ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി നല്‍കുന്നതിനുള്ള ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചു. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ തിരിച്ചറിയുക.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നേരത്തെ തന്നെ ഈ സേവനം ലഭ്യമാണ്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അപായ സൂചന നല്‍കുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. സമാനമായ നിലയിലുള്ള ഫീച്ചറാണ് ഐഫോണുകളില്‍ അവതരിപ്പിച്ചത്. ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് സ്വന്തമായ സംവിധാനമുണ്ട്. സമാനമായ നിലയിലാണ് ഇതും പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ ഹോം ആപ്പ് എന്നിവ വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്തി തരാന്‍ സന്ദേശം നല്‍കേണ്ടത്. തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പ് നഷ്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തി നല്‍കുന്നത്. ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ആപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ആപ്പിളിന്റെ മുന്‍കൂട്ടി അനുമതി വേണം. അത്തരത്തിലുള്ള അനുമതി ഗൂഗിളിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു