ധനകാര്യം

ഇനി ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉപയോക്താക്കള്‍ക്ക് ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സോഷ്യല്‍മീഡിയയായ ഫെയ്‌സ്ബുക്ക്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നത് ഫോട്ടോ ആണെങ്കിലും കുറിപ്പാണെങ്കിലും, കാണുന്ന മറ്റു ഉപയോക്താക്കള്‍ ഇടുന്ന ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാനുള്ള സംവിധാനമാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാമിലും ഫീച്ചര്‍ അവതരിപ്പിക്കും.

ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് നടപടിക്ക് ഒരുങ്ങുന്നത്. ലൈക്ക് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്ന ഓപ്ഷനുകള്‍ക്ക് വ്യത്യസ്ത അര്‍ത്ഥ തലങ്ങളുണ്ട്. പലപ്പോഴും ഇത് ഉപയോക്താവിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാറുണ്ട്. ഇത് പരിഗണിച്ചാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.ലൈക്ക് മറച്ചുവെയ്ക്കാന്‍ തീരുമാനിച്ചാലും കമന്റുകള്‍ സാധാരണ പോലെ തന്നെയായിരിക്കും. 

ഇന്‍സ്റ്റാഗ്രാമില്‍ 2019ല്‍ തന്നെ ലൈക്ക് മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ചിലര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍, മറ്റു ചിലര്‍ സോഷ്യല്‍മീഡിയയുടെ ആവേശം നഷ്ടപ്പെടുമെന്ന് പരാതിപ്പെട്ടു. അന്ന് ലൈക്ക് മറച്ചുവെയ്ക്കാനോ, മറച്ചുവെയ്ക്കാതിരിക്കാനോയുള്ള ഓപ്ഷന്‍ നല്‍കിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ