ധനകാര്യം

സ്വര്‍ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലെയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചത്. 

ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ് നില്‍ക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില പത്തിനാണ് ഈ മാസം ആദ്യമായി കുറഞ്ഞത്. പിന്നീട് ഏറ്റകുറച്ചലിലൂടെ കടന്നുപോയ സ്വര്‍ണവിലയാണ് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'