ധനകാര്യം

മൊബൈല്‍ വരിക്കാര്‍: മുന്നില്‍ ജിയോ, രണ്ടാമത് എയര്‍ ടെല്‍; വോഡഫോണ്‍ ഐഡിയയ്ക്കു നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയയ്ക്ക് ജൂണില്‍ 42.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ട്രായിയുടെ കണക്കുകള്‍. റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും ജൂണില്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായും പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജൂണിലെ കുറവോടെ വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം 27.3 കോടിയായി ചുരുങ്ങി. ജിയോയ്ക്ക് ജൂണില്‍ 54.6 ലക്ഷം വരിക്കാരെയാണ് അധികം ലഭിച്ചത്. എയര്‍ടെല്ലിന് 38.1 ലക്ഷം വരിക്കാര്‍ ജൂണില്‍ വര്‍ധിച്ചു.

ജിയോയുടെ മൊത്തം വരിക്കാര്‍ നിലവില്‍ 43.6 കോടിയാണ്. എയര്‍ ടെല്ലിന്റെ വരിക്കാര്‍ ജൂണിലെ വര്‍ധനയോടെ 35.2 കോടിയായി. 

രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാര്‍ ട്രായിയുടെ കണക്കുകള്‍ പ്രകാരം 120.2 കോടിയാണ്. നഗര മേഖലയിലെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ ജൂണില്‍ ഗ്രാമ പ്രദേശങ്ങളില്‍ മൊബൈല്‍ വരിക്കാര്‍ കുറഞ്ഞു. ബ്രോഡ് ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ ജൂണില്‍ മാത്രം ഒരു കോടി വര്‍ധനയാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍